Site icon Fanport

“വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഓസ്ട്രേലിയ അനായാസം ടെസ്റ്റ് പരമ്പര നേടും”

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഓസ്ട്രേലിയ അനായാസം ടെസ്റ്റ് പരമ്പര നേടുമെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ. വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‍ക ശർമ്മ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യം ബി.സി.സി.ഐ അംഗീകരിച്ചതോടെയാണ് വിരാട് കോഹ്‌ലി അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് ഉറപ്പായത്.

തുടർന്നാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി മൈക്കിൾ വോൺ രംഗത്തെത്തിയത്.അതെ സമയം പരമ്പരയിൽ ആദ്യം നടക്കുന്ന ടി20 പരമ്പരയിലെയും ഏകദിന പരമ്പരയിലെയും മുഴുവൻ മത്സരങ്ങളിലും വിരാട് കോഹ്‌ലി കളിക്കും. കഴിഞ്ഞ ദിവസം ഐ.പി.എൽ കഴിഞ്ഞതിന് ശേഷം ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചിരുന്നു.

Exit mobile version