Site icon Fanport

ഓസ്ട്രേലിയയുടെ വൈറ്റ് ബോള്‍ ടൂര്‍ ആരംഭിയ്ക്കുന്നതും സെയിന്റ് ലൂസിയയില്‍, ഏകദിനങ്ങള്‍ ബാര്‍ബഡോസില്‍

വെസ്റ്റിന്‍ഡീസ് ടൂറിനെത്തുന്ന ഓസ്ട്രേലിയ അവിടെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളിലും കളിയ്ക്കും. സെയിന്റ് ലൂസിയയില്‍ ജൂലൈ 9 മുതല്‍ 24 വരെയാണ് ടി20 പരമ്പര നടക്കുന്നത്. ഏകദിനങ്ങള്‍ ബാര്‍ബഡോസില്‍ നടക്കും. ഐസിസി ഏകദിന സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടുള്ളതാണ് ഏകദിന പരമ്പര. നിലവില്‍ 30 പോയിന്റുള്ള വെസ്റ്റിന്‍ഡീസിന് ഈ പരമ്പരയില്‍ നിന്ന് നേടുന്ന പോയിന്റുകള്‍ 2023 ഐസിസി ഏകദിന ലോകകപ്പിന് സ്വമേധയായുള്ള യോഗ്യതയ്ക്ക് ഗുണം ചെയ്യുന്നതിനാല്‍ തന്നെ ഏറെ നിര്‍ണ്ണായകാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഉടന്‍ തന്നെയാണ് വെസ്റ്റിന്‍ഡീസിന് അടുത്ത എതിരാളികളായി ഓസ്ട്രേലിയ എത്തുന്നത്. ഇതിന് ശേഷം പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസിലേക്ക് എത്തുന്നുണ്ട്.

Exit mobile version