രഹാനെയെയും വിഹാരിയെയും നഷ്ടം, ഇന്ത്യ പ്രതിരോധത്തില്‍

സിഡ്നി ടെസ്റ്റിലെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും(22) ഹനുമ വിഹാരിയുടെയും(4) വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ മൂന്നാം ദിവസം ലഞ്ചിന് പോകുമ്പോള്‍ 180/4 എന്ന നിലയിലാണ്. 42 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 29 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ഇന്ത്യയ്ക്കായി ചെറുത്ത്നില്പ് ഉയര്‍ത്തുന്നത്.

Pujara

ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഇതുവരെ 38 റണ്‍സാണ് നേടിയിട്ടുള്ളത്. രഹാനെയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ വിഹാരി റണ്ണൗട്ടായി പുറത്താകുകയായിരുന്നു. ഓസ്ട്രേലിയയുടെ സ്കോറിനെക്കാള്‍ 158 റണ്‍സ് പിറകിലാണ് ഇന്ത്യ ഇപ്പോള്‍.

Exit mobile version