ഖവാജയെ കൈവിട്ട് പന്ത്, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് ഓസ്ട്രേലിയ

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സ് നേടി നില്‍ക്കുന്നു. ഉസ്മാന്‍ ഖവാജയുടെ ക്യാച്ച് ഋഷഭ് പന്ത് കൈവിട്ടതാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. മുഹമ്മദ് ഷമി എറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ സ്ലിപ്പിനു മുന്നിലെത്തിയ ക്യാച്ച് പന്ത് ചാടിയെടുക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൈപ്പിടിയിലൊതുക്കുവാന്‍ സാധിച്ചില്ല. മാര്‍ക്കസ് ഹാരിസ് 19 റണ്‍സും ഉസ്മാന്‍ ഖവാജ 5 റണ്‍സുമാണ് നേടിയിരിക്കുന്നത്.

നേരത്തെ ചേതേശ്വര്‍ പുജാര(193), ഋഷഭ് പന്ത്(159*), രവീന്ദ്ര ജഡേജ(81) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ 622/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും ജോഷ് ഹാസല്‍വുഡ് രണ്ടും വിക്കറ്റ് നേടി.

Exit mobile version