ഓസ്ട്രേലിയയുടെ ലീഡ് 400 കടന്നു, വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു

- Advertisement -

ഡര്‍ബന്‍ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച നേരിട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ മത്സരത്തില്‍ 402 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. മൂന്നാം ദിവസത്തെ കളി നേരത്തെ വെളിച്ചക്കുറവുമൂലം നിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയ 213/9 എന്ന നിലയിലാണ്. 17 റണ്‍സുമായി പാറ്റ് കമ്മിന്‍സും 4 റണ്‍സ് നേടിയ ജോഷ് ഹാസല്‍വുഡുമാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്സില്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. 53 റണ്‍സാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ നേടിയത്. സ്റ്റീവന്‍ സ്മിത്ത്(38), ഷോണ്‍ മാര്‍ഷ്(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും മോണേ മോര്‍ക്കലും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ രണ്ടും ഡീന്‍ എല്‍ഗാര്‍ ഒരു വിക്കറ്റും നേടി.

രണ്ട് ദിവസം ശേഷിക്കെ ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കുക ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഏറെ പ്രയാസകരമായ കാര്യമായി മാറുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement