
ഇന്ത്യയെ ആദ്യ ഇന്നിംഗ്സില്‍ 105 റണ്‍സിനു പുറത്താക്കിയ ഓസട്രേലിയ്ക്ക് പൂനെ ടെസ്റ്റില്‍ ആധിപത്യം. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 143/4 എന്ന നിലയിലാണ്. അര്‍ദ്ധ ശതകം തികച്ച സ്റ്റീവന്‍ സ്മിത്ത്(59*), മിച്ചല്‍ മാര്‍ഷ്(21*) എന്നിവരാണ് ക്രീസില്‍. മാറ്റ് റെന്‍ഷാ(31) റണ്‍സ് നേടി രണ്ടാം ഇന്നിംഗ്സില്‍ മികച്ച ചെറുത്ത് നില്പ് കാഴ്ചവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന് 3 വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 105 റണ്‍സിനു അവസാനിച്ചിരുന്നു. സ്റ്റീവ് ഒകേഫെ 6 വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ടും നഥാന്‍ ലയോണ്‍ , ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്ത്യന്‍ നായകന് കോഹ്ലി റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ 64 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് ടോപ് സ്കോറര്‍. 94/3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 105 റണ്‍സിനു ഓള്‍ഔട്ട് ആയത്. ഓസ്ട്രേലിയയ്ക്ക് 155 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമായിട്ടുണ്ട്.