ന്യൂസിലാണ്ട് ക്രിക്കറ്റര്‍മാരില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് പാഠമുള്‍ക്കൊള്ളാം

ക്രിക്കറ്റിനെ ഓസ്ട്രേലിയ സമീപിക്കുന്ന രീതി മാറേണ്ടിയിരിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. സാന്‍ഡ്പേപ്പര്‍ ഗേറ്റിനു ശേഷം ആദ്യമായി പ്രതികരിക്കവെയാണ് ലേമാന്‍ ഇപ്രകാരം പറഞ്ഞത്. ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും മികച്ച കളിക്കാരാണ് ന്യൂസിലാണ്ട് താരങ്ങളെന്നും അതേ സമയം തന്നെ വിനയമുള്ള താരങ്ങളാണ് ന്യൂസിലാണ്ടിന്റേതെന്ന് ലേമാന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅർജന്റീനയ്ക്ക് പിന്തുണയുമായി മറഡോണ
Next articleപാണ്ടിക്കാട് സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് വിജയം