ശതകവുമായി പുറത്താകാതെ എല്‍ഗാര്‍, അവസാന സെഷനില്‍ മേല്‍ക്കൈ നേടി ഓസ്ട്രേലിയ

ന്യൂലാന്‍ഡ്സില്‍ ഒന്നാം ദിവസം 8 വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാര്‍ നേടിയ 121 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ സവിശേഷത. എബി ഡിവില്ലിയേഴ്സ് 64 റണ്‍സും ഹാഷിം അംല 31 റണ്‍സും നേടി. അവസാന സെഷനില്‍ വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. 220/2 എന്ന നിലയില്‍ നിന്ന് 257/8 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീഴുകയായിരുന്നു. 37 റണ്‍സ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റുകളാണ് നഷ്ടമായത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 266/8 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാറിനൊപ്പം 6 റണ്‍സുമായി കാഗിസോ റബാഡയാണ് ക്രീസില്‍.

പാറ്റ് കമ്മിന്‍സ് നാലും ജോഷ് ഹാസല്‍വുഡ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിനേർവ പഞ്ചാബിനെ അഭിനന്ദിച്ച് ഫിഫാ പ്രസിഡന്റ്
Next articleആസ്റ്റോരിയുടെ നമ്പർ ഒഴിച്ചിട്ട് ഇറ്റലി