ഓസ്ട്രേലിയ അപകടകാരികളാണെങ്കിലും ഇന്ത്യ ജയിക്കാനുറച്ച് തന്നെയാണെന്ന് രോഹിത് ശർമ്മ

സ്വന്തം മണ്ണിൽ ഓസ്ട്രേലിയ അപകടകാരികൾ ആണെങ്കിലും ഓസ്ട്രേലിയയിൽ ഇന്ത്യ ജയിക്കാനുറച്ച് തന്നെയാണെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മ. അത് കൊണ്ട് തന്നെ ടീമിലെ ഓരോരുത്തരും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലി കഴിഞ്ഞാൽ ഓസ്ട്രലിയ ഏറ്റവും ഭയപ്പെടുന്ന താരമാണ് രോഹിത് ശർമ്മ. ഓസ്ട്രലിയൻ മണ്ണിൽ നാല് ഏകദിന സെഞ്ചുറികളും രോഹിത് ശർമയുടെ പേരിലുണ്ട്.

പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഓസ്ട്രലിയൻ ടീമിൽ നിന്ന് പുറത്തുപോയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാതെയാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ മത്സരിക്കുക. പല ക്രിക്കറ്റ് വിദഗ്‌ദ്ധരുടെയും അഭിപ്രായത്തിൽ ഓസ്ട്രേലിയയിൽ ഇന്ത്യക്ക് പരമ്പര നേടാനുള്ള ഏറ്റവും മികച്ച അവസരമാണിത്.

നവംബർ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രലിയകെതിരെയുള്ള ടി20 മത്സരത്തോടെയാണ് പരമ്പരയുടെ തുടക്കം. മൂന്ന് ടി20യും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കും.

Exit mobile version