Picsart 24 12 27 12 25 41 733

ജയ്സ്വാൾ റണ്ണൗട്ട്, പിന്നാലെ കോഹ്ലിയും പോയി!! ഇന്ത്യക്ക് അവസാനം തിരിച്ചടി

ഓസ്ട്രേലിയക്ക് എതിരായ നാലാ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 164-5 എന്ന നിലയിൽ. ഇന്നത്തെ ദിവസം അവസാനിക്കാൻ 10 ഓവർ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ത്യ 153-2 എന്ന ശക്തമായ നിലയിൽ ആയിരുന്നു. എന്നാൽ ജയ്സ്വാളിന്റെ റണ്ണൗട്ട് കാര്യങ്ങൾ മാറ്റി.

ജയ്സ്വാളിന്റെ സിംഗിളിന് കോഹ്ലി പ്രതികരിക്കാതിരുന്നതോടെ യുവതാരത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 118 പന്തിൽ നിന്ന് 82 റൺസ് ജയ്സ്വാൾ എടുത്തിരുന്നു. 11 ഫോറും ഒരു സിക്സും താരം അടിച്ചു. ജയ്സ്വാൾ ഔട്ടായതിനി പിന്നാലെ കോഹ്ലിയും ഔട്ടായി. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന ബോളണ്ടിന്റെ പന്ത് കോഹ്ലി വിക്കറ്റ് കീപ്പർക്ക് എഡ്ജ് ചെയ്ത് നൽകുകയായിരുന്നു.

കോഹ്ലി 36 റൺസാണ് എടുത്തത്. നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് റൺ ഒന്നും എടുക്കാതെ ബോളണ്ടിന്റെ പന്തിൽ പുറത്തായിം ഇപ്പോൾ 6 റൺസുമായി റിഷഭ് പന്തും 4 റൺസുമായി ജഡേജയും ആണ് ക്രീസിൽ ഉള്ളത്. നേരത്തെ 3 റൺസ് എടുത്ത രോഹിത് ശർമ്മയുടെയും 24 റൺസ് എടുത്ത കെ എൽ രാഹുലിന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായിരുന്നു.

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 474 റൺസിന് 310 റൺസ് പിറകിലാണ് ഇന്ത്യ ഇപ്പോൾ.

Exit mobile version