പകുതി ടീം പവലിയനിലേക്ക് മടങ്ങി, ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച

ന്യൂലാന്‍ഡ്സ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡര്‍. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 150/5 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 311 റണ്‍സിനു 161 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നില്‍ക്കുന്നത്. 77 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ നെടുംതൂണായി ബാറ്റ് വീശിയത്. ബാന്‍ക്രോഫ്ട് പുറത്തായതോടു കൂടി ചായയ്ക്ക് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. വെറോണ്‍ ഫിലാന്‍ഡറിനാണ് ബാന്‍ക്രോഫ്ടിന്റെ വിക്കറ്റ്.

അതിവേഗം റണ്‍സ് കണ്ടെത്തിയ ഡേവിഡ് വാര്‍ണറുടെ മികച്ച ബാറ്റിംഗോടെ ആരംഭിച്ച ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനു ആദ്യ തിരിച്ചടി റബാഡയാണ് നല്‍കിയത്. 14 പന്തില്‍ 30 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ റബാഡ പുറത്താക്കി. ഉസ്മാന്‍ ഖ്വാജ, സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്(26) എന്നിവരെ പുറത്താക്കി മോണേ മോര്‍ക്കല്‍ ഓസ്ട്രേലിയയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ചായയ്ക്ക് പിരിയുമ്പോള്‍ മിച്ചല്‍ മാര്‍ഷാണ് ക്രീസില്‍. റണ്ണൊന്നും താരം എടുത്തിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെവൻസ് ഫുട്ബോളിന്റെ ഹൃദയം തുറന്ന് സുഡാനി ഫ്രം നൈജീരിയ
Next article300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി മോണേ മോര്‍ക്കല്‍