ഓസ്ട്രേലിയ പൊരുതുന്നു, 48 റണ്‍സ് ലീഡുമായി

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 237/6 എന്ന നിലയിലാണ്. 48 റണ്‍സിന്റെ ലീഡുമായി ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസില്‍ മാത്യൂവെയിഡ്(25*), മിച്ചല്‍ സ്റ്റാര്‍ക്ക്(14*) എന്നിവരാണ് നിലയുറപ്പിച്ചിരിക്കുന്നത്. നേരത്തെ ആദ്യ ദിവത്തെ സ്കോറായ 40/0 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 12 റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ ഡേവിഡ് വാര്‍ണറെ(33) നഷ്ടമായി. അശ്വിനാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. സ്മിത്തിനെ(8) മടക്കിയയച്ച് രവീന്ദ്ര ജഡേജ ഓസ്ട്രേലിയയ്ക്ക് രണ്ടാം പ്രഹരം നല്‍കി.

എന്നാല്‍ മാറ്റ് റെന്‍ഷാ തന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ അര്‍ദ്ധ ശതകം(60) തികച്ചു. ഒരു ഘട്ടത്തില്‍ 163/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഷോണ്‍ മാര്‍ഷും മാത്യുവെയിഡും ചേര്‍ന്ന് നേടിയ 53 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ലീഡ് നേടുവാന്‍ സഹായിച്ചത്. 66 റണ്‍സ് ഷോണ്‍ മാര്‍ഷിനെ ഉണേഷ് യാദവാണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement