റാങ്കിംഗില്‍ ഓസ്ട്രേലിയ വീണ്ടും താഴേക്ക്

- Advertisement -

34 വര്‍ഷത്തിനിടെ ഏറ്റവും മോശം ഏകദിന റാങ്കിംഗിലേക്ക് വീണ് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും ടീം പരാജയപ്പെട്ടതോടെയാണ് ടീം ആറാം സ്ഥാനത്തേക്ക് വീണത്. ബാറ്റിംഗിലും ബൗളിംഗിലും പ്രമുഖ താരങ്ങളുടെ സേവനമില്ലാത്തതും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. പാക്കിസ്ഥാനാണ് ദശാംശങ്ങളുടെ ആനുകൂല്യത്തില്‍ ഓസ്ട്രേലിയയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്.

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം പുതിയ നായകനും കോച്ചുമായി എത്തുന്ന ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ടില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് ഉറപ്പാണ്. കൂടാതെ അടുത്ത വര്‍ഷത്തെ ലോകകപ്പിനു മുമ്പ് ടീമിനെ വീണ്ടും പഴയ ഫോമിലേക്ക് എത്തിക്കുക എന്നതാകും ജസ്റ്റിന്‍ ലാംഗര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement