അഞ്ചാം ദിവസം ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. ഫാഫ് ഡു പ്ലെസിയുടെ ശതകവും(120) ഡീന്‍ എല്‍ഗാറിന്റെ 81 റണ്‍സിന്റെയും ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ 344/6 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെംബ ബാവുമ(35*), വെറോണ്‍ ഫിലാന്‍ഡര്‍(33*) എന്നിവര്‍ ഡിക്ലയറേഷന്‍ സമയത്ത് ക്രീസില്‍ നില്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും നഥാന്‍ ലയണ്‍ രണ്ടും വിക്കറ്റാണ് നേടിയത്.

612 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 88/3 എന്ന നിലയിലാണ്. ജോ ബേണ്‍സ് 42 റണ്‍സ് നേടി പുറത്തായപ്പോള്‍ മാറ്റ് റെന്‍ഷാ, ഉസ്മാന്‍ ഖ്വാജ എന്നിവര്‍ ചെറിയ സ്കോറിനു പുറത്തായി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(23*), ഷോണ്‍ മാര്‍ഷ്(7*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. മോണേ മോര്‍ക്കല്‍(2), കേശവ് മഹാരാജ് എന്നിവര്‍ ആതിഥേയര്‍ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎലില്‍ വിരാടിന്റെയും ധോണിയുടെയും വിക്കറ്റ് നേടണം: കുല്‍ദീപ് യാദവ്
Next articleരണ്ടാം മത്സരത്തിലും മികവ് കാട്ടി ഹുസൈന്‍ തലത്, അടിച്ച് തകര്‍ത്ത് ബാബര്‍ അസവും