Picsart 23 07 31 23 10 18 148

വിജയം ഉറപ്പിച്ച പന്തുമായി ബ്രോഡ് വിരമിച്ചു!! ആഷസ് പരമ്പര സമനിലയിലാക്കി ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചു. അവസാന ദിവസം 18 ഓവർ ബാക്കിയിരിക്കെ ഓസ്ട്രേലിയയെ എറിഞ്ഞിട്ട് 49 റൺസിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ പരമ്പര 2-2 എന്ന നിലയിൽ അവസാനിച്ചു. 2-0ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് പരമ്പര സമനിലയിൽ ആക്കിയത്. വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റുവർട്ട് ബ്രോഡ് ആണ് വിജയ വിക്കറ്റ് വീഴ്ത്തിയത്.

ഇന്നലെ മികച്ച രീതിയിൽ ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് ആദ്യ വിക്കറ്റിൽ 140 ചേർത്തു. പിന്നെയാണ് വിക്കറ്റ് പോയി തുടങ്ങിയത്. ഓപ്പണർമാരായ വാർണർ 60 റൺസും കവാജ 72 റൺസും എടുത്തു. ഇരുവരെയും വോക്സ് പുറത്താക്കി. ഇവരെ ഉൾപ്പെടെ നാലു വിക്കറ്റുകൾ വോക്സ് നേടി.

54 റൺസ് എടുത്ത സ്മിത്ത്, 43 എടുത്ത ഹെഡ് എന്നിവർ പൊരുതി നോക്കിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ ഓസ്ട്രേലിയൻ വിക്കറ്റുകൾ പോയി‌. അവസാന രണ്ട വിക്കറ്റുകൾ വീഴ്ത്തി ബ്രോഡാണ് വിജയം ഉറപ്പിച്ചത്. ബ്രോഡ് രണ്ട് വിക്കറ്റും മൊയീൻ അലി മൂന്ന് വിക്കറ്റും എടുത്തു.

സമ്മറി:

England 1st Innings 283-10
Australia 1st Innings 295-10
England 2nd Innings 395-10
Australia 2nd Innings 334-10

Exit mobile version