നാലാം ഏകദിനം ഓസ്ട്രേലിയയ്ക്ക് ബൗളിംഗ്

പരമ്പര നേരത്തെ തന്നെ വിജയിച്ച ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ് ആരോണ്‍ ഫിഞ്ച് ഇല്ലാതെയാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങുന്നത്. ഫിഞ്ചിനു പകരം ഓസ്ട്രേലിയ മാക്സ്വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അന്തിമ ഇലവനില്‍ താരത്തിനു സ്ഥാനം ലഭിച്ചില്ല. അഡിലെയ്ഡ് ഓവലിലാണ് മത്സരം നടക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനു ഓസ്ട്രേലിയ വിശ്രമം നല്‍കുകയായിരുന്നു. പരിക്കേറ്റ ലിയാം പ്ലങ്കറ്റിനു പകരം ഇംഗ്ലണ്ട് ഇലവനിലേക്ക് ടോം കുറന്‍ സ്ഥാനം പിടിച്ചു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബാരിസ്റ്റോ, അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ടോം കുറന്‍, മാര്‍ക്ക് വുഡ്

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, കാമറൂണ്‍ വൈറ്റ്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, ആന്‍ഡ്രൂ ടൈ, ആഡം സംപ, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version