പരമ്പരയിലെ തിരിച്ചുവരവ് ലക്ഷ്യമാക്കി ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഏകദിന പരമ്പര വിജയ സാധ്യത നിലനിര്‍ത്തുന്നതിനായി വിജയം ലക്ഷ്യമാക്കി ഓസ്ട്രേലിയ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ടിം പെയിന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെയിന്‍ റിച്ചാര്‍ഡ്സണിനു പകരം ബില്ലി സ്റ്റാന്‍ലേക്ക് തിരികെ എത്തുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഏകദിന റാങ്കിംഗിലും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. സാം ബില്ലിംഗ്സിനു പകരം കഴിഞ്ഞ മത്സരത്തിനിറങ്ങാതിരുന്ന ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് നിരയിലേക്ക് മടങ്ങിയെത്തുന്നു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡാര്‍സി ഷോര്‍ട്ട്, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സെ്വെല്‍, ടിം പെയിന്‍, ആഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement