ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ഒരു മാറ്റവുമായി ദക്ഷിണാഫ്രിക്ക

- Advertisement -

പോര്‍ട്ട് എലിസബത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് ഓസ്ട്രേലിയ. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അതേ സമയം ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. മോണേ മോര്‍ക്കലിനു പകരം ലുംഗിസാനി ഗിഡിയെ ടീമില്‍ ആതിഥേയര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

ദക്ഷിണാഫ്രിക്ക: എയ്‍ഡന്‍ മാര്‍ക്രം, ഡീന്‍ എല്‍ഗാര്‍, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസി, ത്യൂണിസ് ഡി ബ്രൂയിന്‍, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement