അഞ്ചാം ഏകദിനം ഓസ്ട്രേലിയ ബാറ്റ് ചെയ്യും, സാം കറനു ഏകദിന അരങ്ങേറ്റം

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയ ഇംഗ്ലണ്ടിന്റെ വൈറ്റ് വാഷ് മോഹങ്ങളെ തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് എത്തുന്നത്. മത്സരത്തില്‍ ടോം കറന്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിയ്കകും. ജേക്ക് ബാളും ലിയാം പ്ലങ്കറ്റും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്. ക്രെയിഗ് ഓവര്‍ട്ടണ്‍, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ് എന്നിവരാണ് ടീമിനു പുറത്ത് പോകുന്നത്.

അതേ സമയം ഓസ്ട്രേലിയയ്ക്കായി കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡാര്‍സി ഷോര്‍ട്ട് എന്നിവര്‍ ടീമിലേക്ക് തിരികെ എത്തി. ജൈ റിച്ചാര്‍ഡ്സണ്‍, മൈക്കല്‍ നീസേര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡാപര്‍സി ഷോര്‍ട്ട്, ട്രാവിസ് ഹെഡ്, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാറേ, ടിം പെയിന്‍, ആഷ്ടണ്‍ അഗര്‍, ബില്ലി സ്റ്റാന്‍ലേക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ആദില്‍ റഷീദ്, സാം കറന്‍, ലിയാം പ്ലങ്കറ്റ്, ജേക്ക് ബാള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial