Img 20220103 113604

ഓസ്ട്രേലിയ ക്രിക്കറ്റ് ചീഫ് നിക്ക് ഹോക്ലിക്ക് കോവിഡ്

ജനുവരി 5 ബുധനാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന നാലാമത്തെ ആഷസ് ടെസ്റ്റിന് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിക്ക് ഹോക്ക്ലിക്ക് COVID-19 പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ കണ്ട് നടത്തിയ ടെസ്റ്റിൽ ആണ് അദ്ദേഹം പോസിറ്റീവ് ആയത്. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ഹോക്ക്‌ലിക്ക് ഓസ്‌ട്രേലിയൻ ടീമുമായി നേരിട്ട് ബന്ധം ഇല്ലാത്തതിനാൽ നാലാം ടെസ്റ്റിന് യാതൊരു ഭീഷണിയുമില്ല. ഹോക്ക്ലി ഇപ്പോൾ ഐസൊലേഷനിലാണ്. ഹോക്ക്ലിയുടെ കുടുംബാംഗങ്ങളുടെ ടെസ്റ്റുകൾ നെഗറ്റീവ് ആയി.

Exit mobile version