പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച് ബാന്‍ക്രോഫ്ട്, ടീം ടാക്ടിക്സെന്ന് സ്റ്റീവ് സ്മിത്ത്

ന്യൂലാന്‍ഡ്സില്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ട്. പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് ബാന്‍ക്രോഫ്ട് സമ്മതിച്ചത്. ഇത് ഒരു ടീം ടാക്ടിക്സായിരുന്നു എന്നാല്‍ സ്റ്റീവ് സ്മിത്ത് ഇതിനെ ന്യായീകരിച്ചത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നു എന്നാണ് പത്ര സമ്മേളനത്തില്‍ സ്മിത്ത് ഇതിനെക്കുറിച്ച് വിശദീകരിച്ചത്.

ക്യാമറയില്‍ ദൃശ്യങ്ങള്‍ കൃത്യതയോടെ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുക എന്നത് മാത്രമായിരുന്നു ടീമിന്റെ മുന്നിലുള്ള ഒരേയൊരു മാര്‍ഗം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ പോൾ റചുബ്ക ഗോൾ കീപ്പർ ഓഫ് ദി സീസൺ
Next articleആവേശമായി ലിവർപൂൾ-ബയേൺ ഇതിഹാസ പോരാട്ടം, പിറന്നത് 10 ഗോളുകൾ