ഈ പ്രകടങ്ങളിലും മികച്ച ടീമാണ് ഓസ്ട്രേലിയ: മൈക്കല്‍ ക്ലാര്‍ക്ക്

ഇംഗ്ലണ്ടിനോട് ഏകദിന പരമ്പര 5-0നു അടിയറവ് പറഞ്ഞ ഓസ്ട്രേലിയ ഈ പ്രകടനത്തിലും മികച്ച ടീമാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഈ പ്രകടനം വെച്ച് ടീമിനെ അളക്കേണ്ടതില്ലെന്നും തങ്ങളുടെ ആ ആറ് താരങ്ങള്‍ തിരികെ എത്തിയാല്‍ 2019 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്. സ്പിന്നിനെ ഇപ്പോള്‍ കളിക്കുന്നതിലും മികച്ച രീതിയില്‍ കളിക്കുക കൂടി ഓസ്ട്രേലിയ ചെയ്യാനുണ്ടെന്നും താരം പറഞ്ഞു.

വിലക്ക് നേരിടുന്ന താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പുറമേ പരിക്കേറ്റ പേസ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് കൂടാതെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ക്ലാര്‍ക്ക് പരമാര്‍ശിച്ചതെന്ന് വ്യക്തമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial