നഷ്ടപ്രതാപം തിരിച്ചുപിടിക്കുവാന്‍ ഓസ്ട്രേലിയയുടെ നാലാം ശ്രമം, അരങ്ങേറ്റം കുറിച്ച് ക്രെയിഗ് ഓവര്‍ട്ടണ്‍

- Advertisement -

പരമ്പരയിലെ നാലാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം തേടി ഓസ്ട്രേലിയ. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ക്രെയിഗ് ഓവര്‍ട്ടണ്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കും. സര്‍ ഇയാന്‍ ബോത്തം ആണ് താരത്തിനു ക്യാപ് നല്‍കിയത്. ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങളാണ് മത്സരത്തില്‍ വരുത്തിയിരിക്കുന്നത്. ഡാര്‍സി ഷോര്‍ട്ട്, ആന്‍ഡ്രൂ ടൈ, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ക്ക് പകരം മൈക്കല്‍ നീസേര്‍, അലക്സ് കാറേ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കും.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാറേ, ടിം പെയിന്‍, ആഷ്ടണ്‍ അഗര്‍, മൈക്കല്‍ നീസേര്‍, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍, ബില്ലി സ്റ്റാന്‍ലേക്ക്

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ഡേവി‍ഡ് വില്ലി, ക്രെയിഗ് ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement