എന്ത് വിലകൊടുത്തും ജയം നേടണമെന്ന ഓസ്ട്രേലിയന്‍ നയമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നിശിതമായി വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. എന്ത് വില കൊടുത്തും ജയം നേടുക എന്ന ഓസ്ട്രേലിയന്‍ നയമാണ് ഇപ്പോളത്തെ സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തിലേക്ക് ടീമിനെ കൊണ്ടെത്തിച്ചതെന്ന് ഓട്ടിസ് ഗിബ്സണ്‍ പറഞ്ഞു. ഫീല്‍ഡില്‍ കാണിക്കുന്ന ആവേശം അതിര് കടക്കുമ്പോളും ഓസ്ട്രേലിയ തങ്ങള്‍ ജയിക്കുവാനായി കളിക്കുന്നവരാണെന്നും അതിനായി ഏതറ്റം വരെ പോകാറുണ്ടെന്നും പലപ്പോഴും പറഞ്ഞ് കണ്ടിട്ടുണ്ട്. അത് തന്നെയാവും അപ്രാപ്യമായ ജയം പിടിച്ചെടുക്കുവാന്‍ ടീമിനെ പന്തില്‍ കൃത്രിമം കാണിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ദക്ഷിണാഫ്രക്കന്‍ കോച്ച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒത്തുകളിയ്ക്കായി ക്രെമറിനെ സമീപിച്ചു, രാജന്‍ നായര്‍ക്ക് 20 വര്‍ഷത്തെ വിലക്ക്
Next articleറോമിയോ ഫെർണാണ്ടസ് 2 വർഷം കൂടെ ഡെൽഹി ഡൈനാമോസിൽ