വനിത ആഷസ്, ഓസ്ട്രേലിയന്‍ സ്ക്വാ‍ഡ് തയ്യാര്‍

വനിത ആഷസ് ടെസ്റ്റ് പരമ്പരയിലെ ചരിത്രപരമായ ഡേ-നൈറ്റ് ടെസ്റ്റിനായുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് ഓസ്ട്രേലിയ ഇന്ന് പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാപിച്ച ഏകദിന പരമ്പര ഓസ്ട്രേലിയ 2-1നു വിജയിച്ചിരുന്നു. ടെസ്റ്റ് സ്ക്വാഡില്‍ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് ഓസ്ട്രേലിയ അവസരം നല്‍കുന്നുണ്ട്.

ടനവംബര്‍ 9നു നോര്‍ത്ത് സിഡ്നി ഓവലിലാണ് ആണ് മത്സരം അരങ്ങേറുക. ക്രിസ്റ്റെന്ഡ ബീംസ്, ബെലിന്‍ഡ വാകാരേവ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താലിയ മക്ഗ്രാത്ത്, ആമാന്‍ഡ-ജേഡ് വെല്ലിംഗ്ടണ്‍, ആഷ്ലേ ഗാര്‍ഡ്നെര്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

സ്ക്വാഡ്: റേച്ചല്‍ ഹെയിന്‍സ്, അലക്സ് ബ്ലാക്ക്‍വെല്‍, നിക്കോള്‍ ബോള്‍ട്ടണ്‍, ലോറന്‍ ചീറ്റല്‍, ആഷ്ലേ ഗാര്‍ഡ്നെര്‍, അലൈസ്സ ഹീലി, ജെസ്സ് ജോനാസ്സെന്‍, താലിയ മക്ഗ്രാത്ത്, ബെത്ത് മൂണി, എല്‍സെ പെരി, മെഗാന്‍ ഷട്ട്, എല്‍സെ വില്ലാനി, അമാന്‍ഡ-ജേഡ് വെല്ലിംഗ്ടണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial