മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനു

- Advertisement -

ഇന്ത്യയ്ക്കെതിരെ നാളെ ബെംഗാളൂരുവില്‍ അരങ്ങേറുന്ന രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ അതേ താരങ്ങള്‍ തന്നെയാവും ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങുക. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ 333 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെത് പൂനെയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ടാകാനിടയുണ്ടെങ്കില്‍ അതെ ഇലവനെ ഇറക്കുകയാണെന്ന് സ്മിത്ത് ഉറപ്പാക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റ് മാര്‍ച്ച് 16നു റാഞ്ചിയിലും, അവസാന ടെസ്റ്റ് മാര്‍ച്ച് 25നു ധര്‍മ്മശാലയിലുമാണ് അരങ്ങേറുക.

Advertisement