ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയന്‍ സംഘത്തെ പ്രഖ്യാപിച്ചു

- Advertisement -

ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിനെ പ്രഖ്യാപിച്ചു. ജെയിംസ് ഫോക്നര്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫോക്നര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പരിചയസമ്പന്നതയുടെ പേരിലാണ് ടീമിലേക്ക് തിരികെ വിളിക്കപ്പെട്ടത്. ടി20 ടീമിലേക്ക് ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഇന്ത്യന്‍ പരമ്പര.

ഏകദിന സ്ക്വാഡ് : സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോയിനസ്, മാത്യു വെയിഡ്, ജെയിംസ് ഫോക്നര്‍, ആഷ്ടണ്‍ അഗര്‍, ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാട്രിക് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ആഡം സംപ

ടി20 സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാട്രിക് കമ്മിന്‍സ്, ആഡം സംപ, ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, ഡാന്‍ ക്രിസ്റ്റ്യന്‍, മോയിസസ് ഹെന്‍റിക്വസ്, ടിം പെയിന്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement