Site icon Fanport

ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടിടിച്ച് ഓസ്ട്രേലിയ!!

മുംബൈ വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ മികച്ച ബൗളിംഗുമായി ഓസ്ട്രേലിയയെ 188 റണ്ണിൽ ഒതുക്കി. ഇന്ന് ആദ്യ ബാറ്റു ചെയ്ത ഓസ്ട്രേലിയക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസ് എടുത്ത ട്രവിസ് ഹെഡിനെ സിറാജ് ആണ് പുറത്താക്കിയത്. പിന്നീട് മാർഷും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസ്ട്രേലിയക്ക് ഒരു നല്ല കൂട്ടുകെട്ട് നൽകി. 22 റൺസ് എടുത്ത സ്മിത്തിനെ പാണ്ഡ്യ ആണ് പുറത്താക്കിയത്.

ഇന്ത്യ 23 03 17 16 26 55 727

മിച്ചൽ മാർഷ് മാത്രം ശക്തമായി ഒരു വശത്ത് തുടർന്നു. 65 പന്തിൽ 81 റൺസ് എടുത്ത മാർഷ് അവസാനം ജഡേജയുടെ പന്തിൽ പുറത്തായി. 10 ഫോറും അഞ്ച് സിക്സും അടങ്ങുന്നത് ആയിരുന്നു മാർഷിന്റെ ഇന്നിംഗ്സ്. 26 റൺസ് എടുത്ത ജോഷ് ഇംഗ്ലിസ്, 12 റൺസ് എടുത്ത ഗ്രീൻ, അഞ്ച് റൺസ് എടുത്ത സ്റ്റോയിനിസ് എന്നിവരെ മൊഹമ്മദ് ഷമി പുറത്താക്കി. മാക്സ്വെൽ 8 റൺസ് മാത്രമെ എടുത്തുള്ളൂ.

ഇന്ത്യക്കായി മൂന്ന് വിക്കറ്റ് എടുത്ത ഷമി തന്നെ ആണ് ഏറ്റവു മികച്ചു നിന്നത്. 6 ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് ഷമി 3 വിക്കറ്റ് എടുത്തത്. സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തി. ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. കുൽദീപ്, ഹാർദ്ദിക് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version