മൂന്ന് വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയ പ്രതിരോധത്തില്‍

- Advertisement -

ദക്ഷിണാഫ്രിക്ക നേടിയ 139 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം.86 റണ്‍സ് നേടുന്നതിനിടെയാണ് ഓപ്പണര്‍മാരും നായകന്‍ സ്റ്റീവ് സ്മിത്തും പവലിയനിലേക്ക് മടങ്ങഇയത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 126 റണ്‍സ് നേടിയ എബിഡിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സ് നേടിയിരുന്നു. വെറോണ്‍ ഫിലാന്‍ഡറും(36), കേശവ് മഹാരാജും(30) ഡിവില്ലിയേഴ്സിനു മികച്ച പിന്തുണയാണ് നല്‍കിയത്.

രണ്ടാം സെഷനില്‍ വാര്‍ണര്‍ക്ക്(13) മടക്ക ടിക്കറ്റ് നില്‍കി റബാഡയാണ് ഓസ്ട്രേലിയയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്. 24 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ലുംഗിസാനി ഗിഡിയും സ്റ്റീവന്‍ സ്മിത്തിനെ(11) കേശവ് മഹാരാജും പവലിയനിലേക്ക് മടക്കി.

ചായയ്ക്ക് പിരിയുമ്പോള്‍ ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ഖ്വാജ 28 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ മാര്‍ഷ് 1 റണ്‍സാണ് നേടിയത്. 53 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement