വാർണറിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്, ഒടുവിൽ ഓസ്ട്രേലിയക്ക് ജയം

ഇന്ത്യക്കെതിരായുള്ള നാലാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 21 റൺസിന്റെ ജയം. ഇതോടു കൂടി പരമ്പരയിലെ ആദ്യ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. വാർണറുടെ നൂറാം ഏകദിനത്തിൽ വിജയത്തോടൊപ്പം 9 മത്സരങ്ങളിൽ തുടർച്ചയായി പരാജയമറിയാതെ കുതിച്ച ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണിടാനും സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എടുക്കാനേ സാധിച്ചുള്ളു.

ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 231 റണ്‍സാണ് ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിന്റെ അടിത്തറ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍(124) ശതകം നേടി. ആരോണ്‍ ഫിഞ്ചിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ശതകമെന്ന മോഹം ആറ് റണ്‍സ് അകലെ വെച്ച് നഷ്ടമായി. ഉമേശ് യാദവ് 4 വിക്കറ്റും കേദാർ ജാദവ് ഒരു വിക്കറ്റും വീഴ്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓസ്ട്രേലിയൻ ബൗളേഴ്സും തകർപ്പൻ ഫീൽഡിംഗും തകർത്തു. കുറേ നാളുകൾക്ക് ശേഷം ഇന്ത്യയുടെ മിഡിൽ ഓർഡർ പരീക്ഷിക്കപ്പെട്ടത് ഇന്നാണ്. ഇന്ത്യക്ക് വേണ്ടി കേദാർ ജാദവ്,രഹാനേ,രോഹിത് ശർമ്മ എന്നിവർ അർധശതകം നേടിയെങ്കിലും ജയം നേടി കൊടുക്കാൻ സാധിച്ചില്ല. ജാദവ് 67,രോഹിത് 65,രഹാനെ 53 റൺസ് വീതമെടുത്തു. 100ആം ഏകദിനത്തിൽ 100 അടിച്ച വാർണർ ആണ് മാൻ ഓഫ് ദ മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅസെൻസിയോക്ക് പുതിയ കരാർ, ഞെട്ടിപ്പിക്കുന്ന റിലീസ് ക്ളോസ്
Next articleവാൽക്കോട്ടിനു ഇരട്ട ഗോൾ, ജിറൂഡിനു 100മത് ഗോൾ, യുറോപ്പയിൽ ആഴ്‌സണലിന്റെ കുതിപ്പ്