Picsart 24 02 25 09 48 39 364

മൂന്നാം ടി20യിലും ഓസ്ട്രേലിയയോട് ന്യൂസിലൻഡ് തോറ്റു

മഴ കാരണം തടസപ്പെട്ട മൂന്നാം ടി20യും ഓസ്ട്രേലിയ വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ മഴ കാരണം ആകെ 20.4 ഓവറേ എറിയാൻ ആയിരുന്നുള്ളൂ. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 10.4 ഓവറിൽ 118 റൺസ് ആണ് എടുത്തത്‌. ഓസ്ട്രേലിയക്ക് ആയി ട്രാവിസ് ഹെഡ് 33 റൺസും മാത്യു ഷോർട്ട് 27 റൺസും മാക്സ്‌വെൽ 20 റൺസും എടുത്തു. മഴ തടസ്സപ്പെട്ടതിനാൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിന് 10 ഓവറിൽ 126 എന്നാക്കി ടാർഗറ്റ് പുനർനിർണയിച്ചു.

ചെയ്സിന് ഇറങ്ങിയ ന്യൂസിലൻഡിന് 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുക്കാനെ ആയുള്ളൂ. 24 പന്തിൽ 40 റൺസുനായി ഗ്ലെൻ ഫിലിപ്സ് പുറത്താകെ നിന്നു എങ്കികും വിജയം ഏറെ ദൂരെ ആയിരുന്നു‌. ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പര 3-0ന് സ്വന്തമാക്കി.

Exit mobile version