Picsart 24 02 13 20 31 39 915

ഓസ്ട്രേലിയൻ മണ്ണിലെ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞു എന്ന് വാർണർ

വെസ്റ്റ് ഇൻഡീസിനെതിരായി ഇന്ന് നടന്ന മൂന്നാം ടി20 മത്സരം ഓസ്‌ട്രേലിയൻ മണ്ണിലെ തൻ്റെ അവസാന അന്താരാഷ്ട്ര മത്സരമാണെന്ന് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ സ്ഥിരീകരിച്ചു. 2024ലെ ടി20 ലോകകപ്പിനപ്പുറം താൻ ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ലെന്നും വാർണർ സ്ഥിരീകരിച്ചു. ടി20 ലോകകപ്പ് വരെ ഓസ്ട്രേലിയ ഇനി വേറെ ടി20 മത്സരങ്ങൾ അവരുടെ നാട്ടിൽ വെച്ച് കളിക്കുന്നില്ല.

മികച്ച ഫോമിലായിരുന്ന വാർണർ ഇന്ന് വെറും 49 പന്തിൽ 81 റൺസെടുത്തിരുന്നു. മറ്റ് ഫോർമാറ്റുകളിൽ നിന്ന് നേരത്തെ തന്നെ വാർണർ വിരമിച്ചിരുന്നു. 2024 ജനുവരി 1ന് അദ്ദേഹം ഏകദിനത്തിൽ നിന്നും 2024 ജനുവരി 6 ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.

“ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം എനിക്ക് ഒരുപാട് അവധിയുണ്ട്, കരീബിയൻ ദ്വീപിൽ ഒരു ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഐപിഎല്ലിലേക്ക് താൻ പോകും. എന്റെ ഓസ്ട്രേലിയൻ മണ്ണിലെ മത്സരങ്ങൾ അവസാനിച്ചു. ഇനി ചെറുപ്പക്കാർ കടന്നുവന്ന് അവരുടെ കഴിവുകൾ കാണിക്കേണ്ട സമയമാണ്” വാർണർ പറഞ്ഞു.

Exit mobile version