ഒന്നാം ഇന്നിംഗ്സ് ലീഡോടു കൂടി ഓസ്ട്രേലിയ

- Advertisement -

അഡ്‍ലെയിഡ് ടെസ്റ്റില്‍ മികച്ച നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു. 307/6 എന്ന നിലയിലുള്ള ഓസ്ട്രേലിയയ്ക്ക് വേണ്ടി സെഞ്ച്വറി തികച്ച ഉസ്മാന്‍ ഖ്വാജയും(138*) മിച്ചല്‍ സ്റ്റാര്‍ക്ക്(16*) ആണ് ക്രീസില്‍

രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയയ്ക്ക് മാറ്റ് റെന്‍ഷായെ(10) സ്കോര്‍ 19 ആയപ്പോള്‍ നഷ്ടമായി. കൈല്‍ അബോട്ടിനായിരുന്നു വിക്കറ്റ്. 11 റണ്‍സ് നേടിയ വാര്‍ണറെ പുറത്താക്കി അബോട്ട് തന്റെ രണ്ടാം വിക്കറ്റ് നേടി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനോടൊപ്പവും(59) നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്സ്‍കോമ്പിനൊപ്പവും(54) മികച്ച കൂട്ടുകെട്ടാണ് ഖ്വാജ പുറത്തെടുത്തത്. സ്മിത്ത് റണ്‍ഔട്ട് ആയപ്പോള്‍ ഹാന്‍ഡ്സ്‍കോമ്പിനെ അബോട്ട് പുറത്താക്കുകയായിരുന്നു. നിക് മാഡിസണ്‍ പൂജ്യത്തിനു റബാഡ പുറത്താക്കിയപ്പോള്‍ 4 റണ്‍സെടുത്ത മാത്യു വെയിഡിന്റെ വിക്കറ്റ് ഫിലാണ്ടര്‍ നേടി.

അവസാന സെഞ്ചനില്‍ വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയന്‍ മേല്‍ക്കൈയ്ക്ക് മറുപടി നല്‍കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും ഖ്വാജയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൈല്‍ അബോട്ട് മൂന്നും വെറോണ്‍ ഫിലാന്‍ഡര്‍ കാഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement