Site icon Fanport

പാറ്റ് കമ്മിന്‍സിന് കീഴിൽ ഏകദിനത്തിൽ ജയിച്ച് തുടങ്ങി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ. ദാവിദ് മലന്റെ അര്‍ദ്ധ ശതകം വിഫലമായ മത്സരത്തിൽ ഓസ്ട്രേലിയ 66 വിക്കറ്റ് വിജയം ആണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ദാവിദ് മലന്റെ കൗണ്ടര്‍ അറ്റാക്കിംഗ് ആണ് 287/9 എന്ന സ്കോറിലെത്തുവാന്‍ സഹായിച്ചത്. എന്നാൽ ഡേവിഡ് വാര്‍ണര്‍(86), ട്രാവിസ് ഹെഡ്(69), സ്റ്റീവന്‍ സ്മിത്ത്(80*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ടീം 46.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി ദാവിദ് മലന്‍ 134 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ 287/9 എന്ന സ്കോറിലേക്ക് നയിച്ചത്. മറ്റ് താരങ്ങളിൽ ഡേവിഡ് വില്ലി(34*) ജോസ് ബട്‍ലര്‍(29) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സും ആഡം സംപയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

Exit mobile version