
- Advertisement -
2019 ആഷസ് സീരീസിനു മുമ്പ് ഓസ്ട്രേലിയ അയര്ലണ്ടുമായി ടെസ്റ്റ് മത്സരത്തിനില്ലെന്ന് അറിയിച്ച് ഓസ്ട്രേലിയ. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ ആഷസ് ആരംഭിക്കുമെന്നതിനാല്‍ തല്ക്കാലം ഇതിന്റിടയ്ക്ക് ഒരു ടെസ്റ്റ് മത്സരം കളിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെയും ബോര്‍ഡുകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയത്.
അയര്‍ലണ്ട് ബോര്‍ഡിനോട് നിജസ്ഥിതി വെളിപ്പെടുത്തിയെന്നും അവര്‍ക്ക് അത് മനസ്സിലായെന്നുമാണ് ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞത്. ചെറിയ സമയത്തിനുള്ളില്‍ ടെസ്റ്റ സംഘടിപ്പിക്കുക അപ്രായോഗികമാണെന്ന് ഇരുവര്‍ക്കും ബോധ്യമായെന്നും അതിനാല്‍ വേറെ സാധ്യതകള്‍ ബോര്‍ഡുകള്‍ ആരായുമെന്നും അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement