ഓസ്ട്രേലിയ ന്യൂസിലാണ്ട് ടി20 പരമ്പര ഉപേക്ഷിച്ചു

ഓസ്ട്രേലിയയും ന്യൂസിലാണ്ടും തമ്മില്‍ നടക്കാനിരുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര ഉപേക്ഷിച്ചതായി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. നേപ്പിയറിൽ അടുത്ത മാസം ആയിരുന്നു പരമ്പര നടക്കാനിരുന്നത്.

ട്രാന്‍സ്-ടാസ്മാന്‍ ബോര്‍ഡറുകളിൽ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുമെന്ന് ന്യൂസിലാണ്ട് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ചെറിയ പരമ്പര ഒരുക്കുവാന്‍ ബോര്‍ഡുകള്‍ തയ്യാറായത്.

എന്നാൽ ഈ നിയന്ത്രണങ്ങളിലെ ഇളവ് വരാത്ത സാഹചര്യത്തിൽ ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ പഴയ പോലെ കടുത്ത നിലയിൽ തന്നെ തുടരുമെന്ന സാഹചര്യം വന്നപ്പോള്‍ പരമ്പരയുമായി മുന്നോട്ട് പോകേണ്ട എന്ന് ഇരു ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് 17, 18, 20 തീയ്യതികളിലായിരുന്നു പരമ്പര നടക്കാനിരുന്നത്.

Exit mobile version