ഫീല്‍ഡിലെ പെരുമാറ്റം ഓസ്ട്രേലിയ മാറ്റേണ്ടതുണ്ട്

ദക്ഷിണാഫ്രിക്കയിലെ മറക്കാനാഗ്രഹിക്കുന്ന പര്യടനത്തിനു ശേഷം ഓസ്ട്രേലിയയുടെ ഫീല്‍ഡിലെ പെരുമാറ്റം മാറേണ്ടതുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയ ടീം നായകന്‍ ടിം പെയിന്‍. കൂറ്റന്‍ തോല്‍വികളേറ്റു വാങ്ങിയ പരമ്പര കൈവിട്ടത് മാത്രമല്ല പ്രമുഖ താരങ്ങള്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി വിലക്ക് വാങ്ങിയതും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനു നാണക്കേടായി മാറിയ സാഹചര്യത്തിലാണ് ഓസ്ട്രേലിയ മത്സരങ്ങളെ സമീപിക്കുന്നതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന അഭിപ്രായം പെയിന്‍ പങ്കുവെച്ചത്.

ഡാരെന്‍ ലേമാന്‍ കോച്ചിംഗ് പദവി വിട്ടതോടെ പുതിയ കോച്ചിനു കീഴിലാവും ഇനി ഓസ്ട്രേലിയ കളിക്കാനിറങ്ങുക. പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ഫീല്‍ഡിലെ പെരുമാറ്റം ഇത്തിരി വ്യത്യസ്തമായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ പോലെ “അഗ്രസീവ്” അല്ലായിരുന്നു ടീമെന്ന് പറഞ്ഞ ടിം പെയിന്‍ പതിയെ ഓസ്ട്രേലിയ ഈ മാറ്റത്തെ ഉള്‍ക്കൊള്ളുമെന്നും പ്രതീക്ഷ പങ്കുവെച്ചു.

സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്ടുമൊന്നുമില്ലാത്ത സ്ഥിതിയില്‍ പുതിയ താരങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസരം വന്നിരിക്കുകയാണെന്ന് പറഞ്ഞ പെയിന്‍ ഇവരെ പകരം വയ്ക്കുവാന്‍ പാടുള്ള കാര്യമാണെങ്കിലും ഓസ്ട്രേലിയയ്ക്ക് മികച്ച പ്രതിഭകള്‍ ബാക്കപ്പായി ഉണ്ടെന്നുള്ളത് ടീമിനു ഗുണം ചെയ്യുമെന്ന് പെയിന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷൂട്ടൗട്ടിൽ റോയൽ ട്രാവൽസിന് ജയം
Next articleകിഡംബിയ്ക്കും സിന്ധുവിനും ടോപ് സീഡിംഗ്