വെടിക്കെട്ടിനു ശേഷം വാര്‍ണര്‍ പുറത്ത്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം

ന്യൂലാന്‍ഡ്സില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയെ 311 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖ്വാജയെയും നഷ്ടമാകുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ ആക്രമിച്ച് കളിച്ച് 14 പന്തില്‍ 30 റണ്‍സ് നേടിയെങ്കിലും കാഗിസോ റബാഡയുടെ പന്തില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു. ഏറെ വൈകാതെ ഉസ്മാന് ‍ഖ്വാജയെയും ഓസ്ട്രേലിയയയ്ക്ക് നഷ്ടമായി. മോണേ മോര്‍ക്കലിനായിരുന്നു വിക്കറ്റ്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 67/2 എന്ന നിലയാണ് ഓസ്ട്രേലിയ.

22 റണ്‍സുമായി കാമറൂണ്‍ ബാന്‍ക്രോഫ്ടും നാല് റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article311 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക
Next articleജിതിന് ഹാട്രിക്ക്, മണിപ്പൂരിനേയും ഗോളിൽ മുക്കി സന്തോഷ് ട്രോഫിയിൽ കേരള കുതിപ്പ്