Picsart 23 02 20 13 28 11 447

ഹേസിൽവുഡിന് അവസാന രണ്ട് ടെസ്റ്റും നഷ്ടമാകും, സ്റ്റാർക്കും ഗ്രീനും തിരികെയെത്തി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് സ്റ്റാർ പേസർ ജോഷ് ഹേസിൽവുഡിന് പുറത്തായതായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം അറിയിച്ചു. പരിക്ക് മാറാൻ സമയം എടുക്കും എന്നും അതുകൊണ്ട് അവസാന രണ്ട് ടെസ്റ്റിലും ഹേസില്വുഡ് ഉണ്ടാകില്ല എന്നും ഓസ്ട്രേലിയ പറയുന്നു. ഇപ്പോൾ തന്നെ 2-0ന് പിറകിലായ ഓസ്ട്രേലിയക്ക് ഇത് നലൽ വാർത്തയല്ല. ഒപ്പം അവരുടെ ക്യാപ്റ്റൻ കമ്മിൻസ് കുടുംബത്തിലെ ഒരു അത്യാവശ്യ സാഹചര്യം കാരണം നാട്ടിലേക്ക് മടങ്ങി എന്നും ഓസ്ട്രേലിയ അറിയിച്ചു. അദ്ദേഹം മൂന്നാം

മൂന്നാം ടെസ്റ്റിൽ കാമറൂൺ ഗ്രീനും മിച്ച് സ്റ്റാർക്കും ഇലവനിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് എന്നും ഓസ്ട്രേലിയ അറിയിച്ചു. ഇരുവരും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്തി കഴിഞ്ഞു. ഇനി ഓസ്ട്രേലിയക്ക് ശേഷിക്കുന്ന രണ്ടു ടെസ്റ്റുകൾ അഭിമാന പോരാട്ടം ആയിരിക്കും.

Exit mobile version