ആദ്യ ജയം തേടി ഓസ്ട്രേലിയ ബാറ്റ് ചെയ്യും

ബെംഗളൂരുവിലെ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ ജയം തേടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. പരമ്പര ഇന്ത്യ ജയിച്ചുവെങ്കിലും ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു ജയം കൂടി വേണമെന്നതിനാല്‍ ജയത്തിനു വേണ്ടി ശ്രമിച്ച് തന്നെയാവും ഇന്ത്യ ഇറങ്ങുക. ഇന്ത്യ മൂന്ന് മാറ്റങ്ങളോടു കൂടിയാണ് മത്സരത്തില്‍ ഇറങ്ങുന്നത്. കുല്‍ദീപ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പകരം ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഇറങ്ങും. ഓസ്ട്രേലിയയ്ക്കായി മാത്യൂ വെയിഡ്, ആഡം സംപ എന്നിവര്‍ അവസാന ഇലവനില്‍ കളിക്കും. മാക്സ്‍വെല്ലിന്റെ സ്ഥാനം നഷ്ടമായപ്പോള്‍ ആഷ്ടണ്‍ അഗറിനു പരിക്കാണ്.

ഇന്ത്യ: അജിങ്ക്യ രഹാനേ, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, മനീഷ് പാണ്ഡേ, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, യൂസുവേന്ദ്ര ചഹാല്‍

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാര്‍ക്ക്സ് സ്റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാത്യൂ വെയിഡ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ആഡം സംപ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സിയെ സ്പോർടിംഗ് ലിസ്ബൺ വരവേറ്റത് റൊണാൾഡോയെ വെച്ച്
Next articleബ്രസീലിന് ഇന്ത്യയിൽ ഇന്നാദ്യ അങ്കം, സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെതിരെ