
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. 2-0 നു പരമ്പരയില്‍ പിന്നിലുള്ള ഓസ്ട്രേലിയയ്ക്ക് ഈ മത്സരം വിജയിച്ചാലെ പരമ്പരയില്‍ സാധ്യതയുള്ളു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മാത്യു വെയിഡിനു പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ഹിള്‍ട്ടണ്‍ കാര്ട്റൈറ്റിനു പകരം ആരോണ്‍ ഫിഞ്ചും ടീമിലെക്ക് മടങ്ങിയെത്തുന്നുണ്ട്. ഇന്ത്യയാകട്ടെ മത്സരത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്.
ഇന്ത്യ: അജിങ്ക്യ രഹാനേ, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മനീഷ് പാണ്ഡേ, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്ക്സ് സ്റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ആഷ്ടണ്‍ അഗര്‍, കെയിന്‍ റിച്ചാര്ഡ്സണ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial