ദക്ഷിണാഫ്രിക്കയിലേക്കുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പേസര്‍ ജൈ റിച്ചാര്‍ഡ്സണ്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ട് എന്നിവരാണ് ടീമിലേക്ക് പുതുതായി എത്തുനന്നത്. 2016ല്‍ ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റുകള്‍ ഹോളണ്ട് കളിച്ചിട്ടുള്ളതാണ്. എന്നാല്‍ റിച്ചാര്‍ഡ്സണ്‍ ഇത് ആദ്യമായിട്ടാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. ഇപ്പോള്‍ നടന്ന് വരുന്ന ഏകദിന പരമ്പരയിലാണ് ജൈ റിച്ചാര്‍ഡ്സണ്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ടി20 അരങ്ങേറ്റം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയായിരുന്നു.

ആഷസ് നിലനിര്‍ത്തിയതിനെക്കാള്‍ കടുത്ത പോരാട്ടമായിരിക്കും ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ കാര്യങ്ങള്‍ എളുപ്പമായിരിന്നുവെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോരാട്ടം കടുക്കുമെന്നാണ് അറിയുന്നത്.

സ്ക്വാഡ്: സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജാക്സണ്‍ ബേര്‍ഡ്, ജോണ്‍ ഹോളണ്ട്, ജൈ റിച്ചാര്‍ഡ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version