
ഡാനിയേല്‍ വെട്ടോറിയുടെ നിര്‍ദ്ദേശം പിന്തുടര്ന്ന് ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ വില്‍ സോമെര്വിലേയുമായി കരാറിലേര്‍പ്പെട്ട് ഓക്ലാന്‍ഡ്. ന്യൂ സൗത്ത് വെയില്‍സ് താരമാണ് ഈ ന്യൂസിലാണ്ടുകാരന്‍. ന്യൂസിലാണ്ടില്‍ ജനിച്ച സോമര്‍വില്ലേ ഫസ്റ്റ്-ക്ലാസ് അരങ്ങേറ്റം ഒട്ടാഗോയ്ക്ക് വേണ്ടിയാണ് കുറിച്ചത്. പിന്നീട് ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ടീമായ ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങുകയായിരുന്നു.
സിഡ്നിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ വില്‍ അവിടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോളാണ് ഗ്രേഡ് ക്രിക്കറ്റില്‍ സജീവുമാകുകയും താരത്തിനു ന്യൂ സൗത്ത് വെയില്‍സ് കരാര്‍ നല്‍കിയത്. താരത്തെ കരാറില്‍ നിന്ന് റിലീസ് ചെയ്തെന്ന് ന്യൂ സൗത്ത് അറിയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
