ഇത് താന്‍ ചോദിച്ച് വാങ്ങിയ വിശ്രമം: ഹാര്‍ദ്ദിക് പാണ്ഡ്യ

- Advertisement -

ശ്രീലങ്കയ്ക്കെതിരെ തനിക്ക് വിശ്രമം നല്‍കിയത് തന്റെ ആവശ്യപ്രകാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യ. നേരത്തെ ഇന്ത്യന്‍ ബോര്‍ഡ് ടീം മാനേജ്മെന്റുമായി ആലോചിച്ച ശേഷം താരത്തിനു ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്നു. തനിക്ക് കുറച്ച് നാളായി ചെറിയ ചെറിയ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നും അതിനാല്‍ തന്നെ ചെറിയൊരു വിശ്രമം ഏറെ ആവശ്യമെന്ന ഘട്ടമെത്തിയപ്പോള്‍ താന്‍ തന്നെ അത് ആവശ്യപ്പെടുകയായിരുന്നു എന്ന് ഹാര്‍ദ്ദിക് വെളിപ്പെടുത്തി.

അരങ്ങേറ്റത്തിനു ശേഷം രണ്ട് വര്‍ഷത്തിനിടെ പാണ്ഡ്യ 3 ടെസ്റ്റുകളും 29 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഇന്ത്യ കളിച്ച 33 മത്സരങ്ങളില്‍ 30ലും ഹാര്‍ദ്ദിക് അംഗമായിരുന്നു. ദക്ഷിണാഫ്രിക്ക പര്യടനത്തിനു സജ്ജമാകുന്നതും ഒരു ഘടകമാണെന്നാണ് ഹാര്‍ദ്ദിക് വെളിപ്പെടുത്തിയത്. തന്റെ കായിക ശേഷി വര്‍ദ്ധിപ്പിക്കാനായി ഈ ഇടവേള ഉപയോഗപ്പെടുത്തുമെന്നും താരം അറിയിച്ചു. തൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement