
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ടീമിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സമാനമായ പിച്ചുകള്‍ തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു കോഹ്ലി. ശ്രീലങ്ക പരമ്പരയ്ക്ക് ശേഷം വെറും രണ്ട് ദിവസത്തിനുള്ളില്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തയ്യാറാകാന്‍ അത്തരത്തിലുള്ള പിച്ചുകള്‍ ശ്രീലങ്കയ്ക്കെതിരെ ആവശ്യപ്പെടുക അല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്ന് കോഹ്ലി അഭിപ്രായപ്പെട്ടു.
ശ്രീലങ്കയ്ക്കതിരെയുള്ള രണ്ടാം ടെസ്റ്റിനു മുന്നോടിയായി പത്ര സമ്മേളനത്തിനിടെയാണ് വിരാട് കോഹ്ലി ഇക്കാര്യം സമ്മതിച്ചത്. നാഗ്പൂരിലെ പിച്ചും കൊല്ക്കത്തയിലേതിനു സമാനമായി ഗ്രാസ് കവറിംഗ് ഉള്ള പിച്ചായിരിക്കുമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial