ഏഷ്യ XI – വേൾഡ് XI പോരാട്ടത്തിന് കളമൊരുങ്ങുന്നു

ബംഗ്ളദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി ഏഷ്യ XI – വേൾഡ് XI പോരാട്ടത്തിന് കളമൊരുങ്ങുന്നു. രണ്ട് ടി20 മത്സരങ്ങളാണ് ഇതിന്റെ ഭാഗമായിട്ട് നടക്കുന്നത്. 2020 മാർച്ച് 18നും 21നും ബംഗ്ലാദേശിലെ മിർപൂരിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ റഹ്മാൻ ആണ് മത്സരത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ ഐ.സി.സി യോഗത്തിൽ വെച്ചാണ് ഇതിന്റെ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും നസ്മുൽ റഹ്മാൻ പറഞ്ഞു. രണ്ടു മത്സരങ്ങൾക്കും അന്താരാഷ്ട്ര മത്സര പദവി ലഭിക്കുമെന്നും ബംഗ്ളദേശ് ക്രിക്കറ്റ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ഒരു മത്സരത്തിന് അന്താരാഷ്ട്ര പദവി നൽകുന്നത് ഈ തവണ മാത്രമാണെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക. അഫ്ഗാനിസ്ഥാൻ , ബംഗ്ളദേശ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ ഏഷ്യൻ ടീമിൽ അണി നിരക്കും.

Exit mobile version