നുവാനിഡു ഫെര്‍ണാണ്ടോയുടെ ശതകം, അഫ്ഗാനിസ്ഥാനെതിരെ സെമിയില്‍ 209 റണ്‍സ് നേടി ശ്രീലങ്ക

വാലറ്റത്തിനൊപ്പം പോരാടിയ നുവാനിഡു ഫെര്‍ണാണ്ടോയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 209 റണ്‍സ് നേടി ശ്രീലങ്ക. 113 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ നുവാനിഡു പുറത്താകുമ്പോള്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ തങ്ങളുടെ 50 ഓവറില്‍ 209 റണ്‍സിലേക്ക് എത്തുകയായിരുന്നു. കലന പെരേര(22), നുപിന ധനന്‍ജയ(27), പസിന്ദു സൂരിയബന്ദാര(17*) എന്നിവരുടെ ചെറുത്ത് നില്പാണ് ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട ശ്രീലങ്കയുടെ രക്ഷയ്ക്കെത്തിയത്.

സെമിയിലേക്ക് മൂന്ന് മത്സരങ്ങളും വിജയിച്ചെത്തിയ ശ്രീലങ്കയ്ക്ക് ഫൈനലില്‍ കടക്കുവാന്‍ ഇനി ബൗളര്‍മാര്‍ കനിയണം. അഫ്ഗാനിസ്ഥാനും വേണ്ടി അബ്ദുള്‍ റഹ്മാന്‍ മൂന്നും അസ്മത്തുള്ള, ഖൈസ് അഹമ്മദ്, സമിയുള്ള, അബിദ് മുഹമ്മദി എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു.

Previous articleടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഫിഞ്ച് നയിക്കും
Next article2018ലും ആയിരം ടെസ്റ്റ് റണ്‍സ് തികച്ച് വിരാട് കോഹ്‍ലി, നേട്ടം കൊയ്യുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം