Nizakatkhan

ഈ രണ്ട് മത്സരങ്ങളിൽ നിന്ന് ഏറെ കാര്യങ്ങള്‍ പഠിച്ചു – നിസാകത് ഖാന്‍

പാക്കിസ്ഥാനോട് 155 റൺസിന്റെ കനത്ത തോൽവിയാണ് ഹോങ്കോംഗ് നേരിടേണ്ടി വന്നത്. ഇന്ത്യയ്ക്കെതിരെയുള്ളത് പോലെ അവസാന ഓവറുകളിൽ ബൗളിംഗ് കൈവിട്ട് പോയപ്പോള്‍ ഇത്തവണ ബാറ്റിംഗിൽ നിന്ന് ചെറുത്ത് നില്പുണ്ടായില്ല. പാക് ബൗളര്‍മാര്‍ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 38 റൺസിനാണ് ഹോങ്കോംഗ് പുറത്തായത്.

ഈ രണ്ട് മത്സരങ്ങളിൽ നിന്നും ഏറെക്കാര്യങ്ങള്‍ പഠിച്ചുവെന്നും പാക്കിസ്ഥാന്റെ ബൗളിംഗ് വളരെ ഏറെ മികച്ചതായിരുന്നുവെന്നും ഹോങ്കോംഗ് താരങ്ങളുടെ മോശം ഷോട്ട് മേക്കിംഗും ടീമിന് കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്ന് ഹോങ്കോംഗ് ക്യാപ്റ്റന്‍ പറഞ്ഞു.

Exit mobile version