കോഹ്ലിയെ അല്ല സൂര്യ കുമാറിനെ മൂന്നാമനായി ഇറക്കേണ്ടത് – ഗംഭീർ

സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ഇറങ്ങണം എന്ന് ഗൗതം ഗംഭീർ. സൂര്യകുമാറിന്റെ മികച്ച ഫോം ഇന്ത്യ ഉപയോഗിക്കണം എന്നും അതിന് മൂന്നാം നമ്പറിൽ താരം ഇറങ്ങേണ്ടതുണ്ട് എന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

“സൂര്യകുമാർ മൂന്നാമത് ബാറ്റ് ചെയ്യണമെന്ന് ഞാൻ പറയുന്നു. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. നമ്മൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. അവന്റെ ഫോം ഉപയോഗിക്കുക. അവനെ പിറകോട്ട് ആക്കരുത്. നമ്പർ 4ലും അല്ല സൂര്യകുമാറ്റ് കളിക്കേണ്ടത്. ഗംഭീർ പറഞ്ഞു.

സൂര്യകുമാറിന് കളിക്കാൻ കൂടുതൽ ഡെലിവറികൾ ലഭിക്കണം. ബാറ്റ് ചെയ്യുന്ന നമ്പർ.4 അല്ലെങ്കിൽ നമ്പർ. 5 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിലൂടെ അവൻ ഇന്ത്യയെ കൂടുതൽ ഗെയിമുകൾ വിജയിപ്പിക്കും. ടീം മാനേജ്‌മെന്റ് ഈ അഭിപ്രായം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ഗംഭീർ പറയുന്നു.

കഴിഞ്ഞ മത്സരത്തിലും ആദ്യ മത്സരത്തിലും മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. എന്നാൽ ചിലപ്പോൾ ഫോമും നിലവാരവും നോക്കേണ്ടി വരും. അതുകൊണ്ട് സൂര്യകുമാർ മൂന്നാമത് വരണം എന്നും ഗംഭീർ പറഞ്ഞു.