Picsart 23 09 09 23 04 23 382

ഏഷ്യാ കപ്പ്, ശ്രീലങ്കയോടും ബംഗ്ലാദേശ് തോറ്റു

ഏഷ്യ കപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെതിരെ 21 റൺസിന്റെ വിജയമാണ് നേടിയത്. ശ്രീലങ്ക ഉയർത്തിയ 258ന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 236 റൺസിന് ഓളൗട്ട് ആയി‌. തൗഹിദ് ഹൃദോയ് മാത്രമാണ് ഇന്ന് ബംഗ്ലാദേശിനായി ബാറ്റു കൊണ്ട് തിളങ്ങിയത്. തൗഹിദ് 82 റൺസ് എടുത്തിരുന്നു. ശ്രീലങ്കയ്ക്ക് ആയി തീക്ഷണ, പതിരണ,ശനക എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 257-9 എന്ന സ്കോർ ആയിരുന്നു ഉയർത്തിയത്. ബാറ്റിംഗ് അത്ര എളുപ്പമല്ലായിരുന്ന പിച്ചിൽ സമരകിക്രമയുടെയും കുശാൽ മെൻഡിസിന്റെയും ഇന്നിങ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്‌. സമരവിക്രമ 93 റൺസുമായി ടോപ് സ്കോറർ ആയി. 72 പന്തിൽ നിന്നായിരുന്നു അദ്ദേഹം 93 അടിച്ചത്. 2 സിക്സും എട്ടു ഫോറും ഉൾപെടുന്നു.

മെൻഡിസ് 73 പന്തിൽ നിന്ന് 50 റൺസ് എടുത്ത് പുറത്തായി. ക്യാപ്റ്റൻ ശനക 24 റൺസും നിസ്സങ്ക 40 റൺസും എടുത്തു. ബംഗ്ലാദേശിനായി ടസ്കിൻ അഹമദും ഹസൻ മഹ്മൂദും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഷൊരിഫുൾ ഇസ്ലാം രണ്ട് വിക്കറ്റും വീഴ്ത്തി.

Exit mobile version